home  

New users are required to check instructions for proper viewing of the website.

  എച്ച്‌.ഐ.വി. / എയ്‌ഡ്‌സ്‌ തുടക്കം

1981-ല്‍ അമേരിക്കയിലെ കാലിഫോര്‍ണിയ നഗരത്തില്‍ ഡോക്‌ടര്‍മാര്‍ പ്രത്യേകതരം രോഗാവസ്ഥ മനുഷ്യരില്‍ കെണ്ടത്തുകയുണ്ടായി. രോഗപ്രതിരോധശേഷി ക്രമാതീതമായി കുറഞ്ഞ്‌, വിവിധ അവസരോചിതരോഗങ്ങള്‍ ബാധിക്കുന്ന, അത്യന്തം ഗുരുതരമായ ഒരു രോഗമായിരുന്നു അത്‌. സ്വവര്‍ഗരതിക്കാരായ പുരുഷന്മാരിലായിരുന്നു ആദ്യമായി ഈ രോഗാവസ്ഥ കെണ്ടത്തിയത്‌. സ്വവര്‍ഗരതിക്കാരായ പുരുഷന്മാരുടെ ഒരു പ്രത്യേകതരം രോഗമായി ഇതിനെ ആദ്യകാലത്തില്‍ കണക്കാക്കിയിരുന്നു. പിന്നീട്‌ സ്‌ത്രീകളിലും പുരുഷന്മാരിലും കുഞ്ഞുങ്ങളിലും ഈ രോഗാവസ്ഥ കണ്ടെത്തുകയുണ്ടായി. ഇത്‌ ഒരു `വൈറസ്‌' (അണു) മൂലമുണ്ടാകുന്ന രോഗമാണെന്ന്‌ തുടര്‍ന്നുള്ള പരീക്ഷണങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചു. രോഗാവസ്‌ഥയെ `അക്വേര്‍ഡ്‌ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി സിന്‍ഡ്രോം' (Acquired Immuno Deficiency Syndrome) എന്നും വൈറസിനെ ?ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ്‌? (Human Immuno Deficiency Virus) എന്നും നാമകരണം ചെയ്‌തു. 1983-ല്‍ ഈ രോഗമുണ്ടാക്കുന്ന റിട്രോവൈറസ്‌ ഇനത്തില്‍പ്പെട്ട രോഗാണുവിനെ വേര്‍തിരിച്ചെടുക്കാന്‍ സാധിച്ചു.

ക്രമാതീതമായ വേഗത്തിലാണ്‌ എച്ച്‌.ഐ.വി. അണുബാധ ലോകമെമ്പാടും പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നത്‌. പ്രതിവര്‍ഷം 5 ദശലക്ഷം പുതിയ അണുബാധിതര്‍ ഉണ്ടാകുന്നു. എച്ച്‌.ഐ.വി.യെ പ്രതിരോധിക്കാനോ ചികിത്സിച്ചു ഭേദമാക്കാനോ കഴിയുന്ന മരുന്നുകള്‍ ഇന്നുവരെ കണ്ടുപിടിക്കാന്‍ ശാസ്‌ത്രത്തിനു കഴിഞ്ഞിട്ടില്ല. ജീവിതത്തിന്റെ പ്രധാനഘട്ടമായ 15 മുതല്‍ 49 വയസ്സുവരെയുള്ള കാലയളവില്‍, പ്രത്യേകിച്ചും യുവജനങ്ങളെ ബാധിക്കുന്ന ഈ രോഗം മനുഷ്യരാശിക്ക്‌ ഭീഷണിയായി, ജൈത്രയാത്ര അനുസ്യൂതം തുടരുകയാണ്‌. മാത്രമല്ല, 25 ദശലക്ഷം ജനങ്ങള്‍ ലോകത്ത്‌ എയ്‌ഡ്‌സ്‌ ബാധമൂലം മരണമടഞ്ഞുകഴിഞ്ഞു. ഭാരതത്തില്‍ 1986-ല്‍ ചെന്നൈയിലും കേരളത്തില്‍ 1987-ല്‍ തിരുവല്ലയിലും ആദ്യത്തെ എയ്‌ഡ്‌സ്‌ രോഗിയെ
കണ്ടെത്തുകയുണ്ടായി.
 
     
download font
കേരളാ സ്‌റ്റേറ്റ്‌ എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ സൊസൈറ്റി
റെഡ്‌ ക്രോസ്‌ റോഡ്‌, തിരുവനന്തപുരം, കേരള, ഇന്‍ഡ്യ - 695 035
ഫോണ്‍ : +91-471-2304882 / 2304704 / 2303763 ഫാക്‌സ്‌ : +91-471-2305183
ഇ-മെയില്‍ : keralasacs@gmail.com
@ KSACS
ആശയവും ആവിഷ്‌കാരവും ഇന്‍വിസ്‌ മള്‍ട്ടിമീഡിയ