home  

New users are required to check instructions for proper viewing of the website.

  എച്ച്‌.ഐ.വി. അണുബാധാനിര്‍ണയം

വിവിധതരം പരിശോധനകള്‍ (ടെസ്റ്റുകള്‍) എച്ച്‌.ഐ.വി. അണുബാധാനിര്‍ണയത്തിനായി ഇന്ന്‌ ലഭ്യമാണ്‌. ഇന്ന്‌ പ്രധാനമായും `ആന്റിബോഡി' അടിസ്ഥാനമാക്കിയ പരിശോധനകളാണ്‌ രോഗനിര്‍ണയത്തിന്‌ ഉപയോഗിക്കുന്നത്‌. മൂന്ന്‌ വിവിധതരം `ടെസ്റ്റ്‌ കിറ്റ്‌' ഉപയോഗിച്ചുള്ള പരിശോധനവഴിയാണ്‌ അണുബാധയുടെ സാന്നിദ്ധ്യം
ഉറപ്പാക്കുന്നത്‌.

എച്ച്‌.ഐ.വി. അണുബാധിതന്റെ ശരീരത്തില്‍ `ആന്റിബോഡി' ഉണ്ടായിവരുന്നതിനുള്ള സമയം രണ്ടാഴ്‌ചമുതല്‍ 12 ആഴ്‌ചവരെയാണ്‌. ഇതിനുശേഷം പരിശോധനനടത്തിയാല്‍ മാത്രമേ അണുബാധയുണ്ടോ എന്ന്‌ ഉറപ്പാക്കാന്‍ സാധിക്കുകയുള്ളൂ. കൂടുതല്‍ ശാസ്‌ത്രീയവും ചെലവുകൂടിയതുമായ ആന്റിജന്‍ ടെസ്റ്റുകള്‍വഴി രോഗബാധയുണ്ടായി രണ്ടാഴ്‌ചയ്‌ക്കുശേഷം അണുബാധാനിര്‍ണയം നടത്തുവാന്‍ സാധിക്കുന്നു. പക്ഷേ, ഇതിനും മറ്റ്‌ പരിമിതികളുണ്ട്‌.

 
     
download font
കേരളാ സ്‌റ്റേറ്റ്‌ എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ സൊസൈറ്റി
റെഡ്‌ ക്രോസ്‌ റോഡ്‌, തിരുവനന്തപുരം, കേരള, ഇന്‍ഡ്യ - 695 035
ഫോണ്‍ : +91-471-2304882 / 2304704 / 2303763 ഫാക്‌സ്‌ : +91-471-2305183
ഇ-മെയില്‍ : keralasacs@gmail.com
@ KSACS
ആശയവും ആവിഷ്‌കാരവും ഇന്‍വിസ്‌ മള്‍ട്ടിമീഡിയ