home  

New users are required to check instructions for proper viewing of the website.

  ജ്യോതിസ്‌

ജ്യോതിസ്‌ മെഡിക്കല്‍ കൗണ്‍സലിംഗ്‌ സെന്റര്‍:

ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ ആരെങ്കിലും സംസാരിക്കുവാനുണ്ടെങ്കില്‍ എന്ന്‌ നാം ആഗ്രഹിക്കാറുണ്ട്‌. പഴയ കൂട്ടുകുടുംബങ്ങളില്‍ ഇത്തരം അറിവുകള്‍ പകരാന്‍ മുത്തശ്ശിമാരും ചേച്ചിമാരും ബന്ധുക്കളും ഉണ്ടായിരുന്നു. എന്നാല്‍ അണുകുടുംബങ്ങളുടെ ഇക്കാലത്ത്‌, ജീവിതത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉചിതമായ തീരുമാനം നാം എങ്ങനെ എടുക്കും? ഇതിന്‌ ആവശ്യമായ അറിവുകള്‍ ലഭിക്കുന്ന കേന്ദ്രങ്ങളാണ്‌ `ജ്യോതിസ്‌' മെഡിക്കല്‍ കൗണ്‍സലിംഗ്‌
സെന്ററുകള്‍.

ഉദാഹരണത്തിന്‌ ചില രോഗങ്ങള്‍ നിങ്ങളെ നിരന്തരമായി അലട്ടുന്നുണ്ടോ? മരുന്നുകള്‍ കൃത്യമായ ഫലം തരുന്നില്ലെന്നുണ്ടോ? എങ്കില്‍ മരുന്നിനൊപ്പം ജീവിതരീതിയുമായി ബന്ധപ്പെട്ട ചില അറിവുകള്‍ നിങ്ങള്‍ക്ക്‌ തീര്‍ച്ചയായും സഹായകമാകും.

പ്രശ്‌നങ്ങള്‍ തുറന്നു സംസാരിക്കാവുന്ന കൗണ്‍സലര്‍മാരുടെ സഹായവും മാര്‍ഗനിര്‍ദേശവും ജ്യോതിസില്‍ ലഭിക്കുന്നു. എച്ച്‌.ഐ.വി. പരിശോധനയ്‌ക്കുള്ള സൗകര്യവും ജ്യോതിസ്സിലുണ്ട്‌. വൈദ്യപരിശോധന ആവശ്യമെങ്കില്‍ വിദഗ്‌ദ്ധ ഡോക്‌ടര്‍മാരെയും നിര്‍ദേശിക്കുന്നു. ജീവിതരീതിയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച്‌ ഞങ്ങളുടെ കൗണ്‍സലര്‍മാര്‍ നല്‍കുന്ന പുതിയ അറിവുകള്‍ നിങ്ങളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ സൃഷ്‌ടിക്കുന്നു. തികച്ചും സൗജന്യമാണ്‌ ജ്യോതിസ്സിലെ സേവനം.

പബ്ലിക്‌ ഹെല്‍ത്ത്‌ ലബോറട്ടറി, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ മൈക്രോ ബയോളജി ഡിപ്പാര്‍ട്ടുമെന്റുകള്‍, ജില്ലാ ആശുപത്രികള്‍, സാമൂഹ്യാരോഗ്യകേന്ദ്രങ്ങള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക്‌ ആശുപത്രികള്‍ എന്നിവിടങ്ങളിലാണ്‌ ജ്യോതിസ്‌ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്‌. കൂടാതെ സ്വകാര്യ മേഖലയിലും റെയില്‍വേ സ്റ്റേഷനുകളിലും ജ്യോതിസ്‌ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. 160 ജ്യോതിസ്‌ കേന്ദ്രങ്ങളാണ്‌
കേരളത്തിലുള്ളത്‌.

പരിശീലനം ലഭിച്ച കൗണ്‍സലര്‍മാര്‍, രക്തപരിശോധനകള്‍ക്കായി ലാബ്‌ ടെക്‌നീഷ്യന്‍ എന്നിവര്‍ അടങ്ങുന്നതാണ്‌ ജ്യോതിസ്സിന്റെ ഘടന.

?ജ്യോതിസി'ല്‍ എച്ച്‌.ഐ.വി. പരിശോധനയ്‌ക്കുള്ള സംവിധാനമുണ്ട്‌. കൗണ്‍സലിംഗ്‌ നല്‍കിയതിനുശേഷം വ്യക്തിയുടെ അനുമതിയോടെ രക്തപരിശോധനനടത്തുകയും രോഗാണുബാധയുണ്ടെന്നു കണ്ടാല്‍ പ്രത്യേക കൗണ്‍സലിംഗ്‌ തുടര്‍ന്നു നല്‍കുകയും ചെയ്യുന്നു. പോസിറ്റീവ്‌ ആയി ചിന്തിക്കുവാനുള്ള കഴിവ്‌ ഇവരില്‍ വളര്‍ത്തിയെടുക്കാന്‍ കൗണ്‍സലിംഗ്‌ ഇവരെ സഹായിക്കുന്നു.



 
     
download font
കേരളാ സ്‌റ്റേറ്റ്‌ എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ സൊസൈറ്റി
റെഡ്‌ ക്രോസ്‌ റോഡ്‌, തിരുവനന്തപുരം, കേരള, ഇന്‍ഡ്യ - 695 035
ഫോണ്‍ : +91-471-2304882 / 2304704 / 2303763 ഫാക്‌സ്‌ : +91-471-2305183
ഇ-മെയില്‍ : keralasacs@gmail.com
@ KSACS
ആശയവും ആവിഷ്‌കാരവും ഇന്‍വിസ്‌ മള്‍ട്ടിമീഡിയ