home  

New users are required to check instructions for proper viewing of the website.

  ദേശീയ എയ്‌ഡ്‌സ്‌ നിയന്ത്രണപരിപാടി

1986-ല്‍ ഭാരതത്തില്‍ ആദ്യത്തെ എച്ച്‌.ഐ.വി. അണുബാധ കണ്ടുപിടിക്കപ്പെട്ടു. 1987-ലാണ്‌ ദേശീയ എയ്‌ഡ്‌സ്‌ നിയന്ത്രണ പരിപാടി ഭാരതത്തില്‍ ആരംഭിക്കുന്നത്‌. തുടര്‍ന്ന്‌ 1992-ല്‍ സംസ്ഥാനങ്ങളില്‍ രോഗ നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനഎയ്‌ഡ്‌സ്‌ സെല്ലുകള്‍ രൂപപ്പെട്ടു. ദേശീയ എയ്‌ഡ്‌സ്‌ നിയന്ത്രപരിപാടിയുടെ ഒന്നാം ഘട്ടം (1992-1999) എയ്‌ഡ്‌സ്‌ ബോധവത്‌കരണ പരിപാടിക്കും രക്തദാനസുരക്ഷിതത്വത്തിനുമായിരുന്നു പ്രാധാന്യം നല്‍കിയത്‌. അംഗീകാരം ലഭിക്കാത്ത രക്തബാങ്കുകള്‍ക്ക്‌ ഇതോടെ പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയായി. രണ്ടാം ഘട്ടത്തില്‍ (1999-2006) എയ്‌ഡ്‌സ്‌ നിയന്ത്രണ സെല്ലുകള്‍ എയ്‌ഡ്‌സ്‌ നിയന്ത്രണ സൊസൈറ്റികളായി രൂപം മാറി. ഒന്നാംഘട്ടത്തിലെ പരിപാടികള്‍ക്കൊപ്പം എച്ച്‌.ഐ.വി. അണുബാധയുണ്ടാകുവാന്‍ സാദ്ധ്യതയുള്ള വിവിധ വിഭാഗത്തിലെ ജനങ്ങളില്‍ രോഗം നിയന്ത്രണവിധേയമാക്കുവാനുള്ള പരിപാടികളാണ്‌ നടന്നുവരുന്നത്‌. മൂന്നാംഘട്ടം 2006 മുതല്‍ ആരംഭിച്ചു. ഒന്നാം ഘട്ടത്തിലെയും രണ്ടാം ഘട്ടത്തിലെയും പ്രവര്‍ത്തനങ്ങളില്‍ നിന്നും പാഠം ഉള്‍കൊണ്ട്‌ അണുബാധിതര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനം കൂടി മൂന്നാം ഘട്ടത്തില്‍ ഊര്‍ജ്ജിതപ്പെടുത്തുന്നു.
 
     
download font
കേരളാ സ്‌റ്റേറ്റ്‌ എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ സൊസൈറ്റി
റെഡ്‌ ക്രോസ്‌ റോഡ്‌, തിരുവനന്തപുരം, കേരള, ഇന്‍ഡ്യ - 695 035
ഫോണ്‍ : +91-471-2304882 / 2304704 / 2303763 ഫാക്‌സ്‌ : +91-471-2305183
ഇ-മെയില്‍ : keralasacs@gmail.com
@ KSACS
ആശയവും ആവിഷ്‌കാരവും ഇന്‍വിസ്‌ മള്‍ട്ടിമീഡിയ