home  

New users are required to check instructions for proper viewing of the website.

  സ്‌നേഹ

സ്‌നേഹത്തിന്റെ തൂവല്‍സ്‌പര്‍ശം

ഗര്‍ഭകാലത്തും പ്രസവസമയത്തും മുലയൂട്ടുമ്പോഴും അമ്മയില്‍നിന്നും കുഞ്ഞിലേക്ക്‌ രോഗങ്ങള്‍ പകരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്‌. പല മാര്‍ഗങ്ങളിലൂടെയും അമ്മയുടെ ശരീരത്തില്‍ പ്രവേശിച്ചിട്ടുള്ള രോഗാണുക്കള്‍ കുഞ്ഞിന്റെ ശരീരത്തിലേക്കും പ്രവേശിക്കാന്‍ സാദ്ധ്യതയുണ്ട്‌. ഇത്തരത്തില്‍ ഗര്‍ഭസ്ഥശിശുവിന്‌ അമ്മയില്‍ നിന്നുണ്ടാകുന്ന അണുബാധകളില്‍ ഏറ്റവും പ്രമുഖമായിട്ടുള്ളവയിലൊന്നാണ്‌ എച്ച്‌.ഐ.വി. എന്നറിയപ്പെടുന്ന ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി
വൈറസ്‌.

ഭാരതത്തില്‍ ശരാശരി 30,000 കുഞ്ഞുങ്ങള്‍ എച്ച്‌.ഐ.വി. അണുബാധയുമായി ജനിക്കുന്നുെണ്ടന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

പ്രജനനശൈശവ ആരോഗ്യപരിപാടിയില്‍ക്കൂടി ഗര്‍ഭിണികളുടെയും ശിശുക്കളുടെയും ആരോഗ്യവും ആയുസ്സും നീട്ടിക്കൊണ്ടുപോകുവാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്‌. കേരളത്തില്‍ ഇന്ന്‌ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളിലും അമ്മയില്‍നിന്നും കുഞ്ഞിലേക്കുള്ള എച്ച്‌.ഐ.വി. അണുബാധ തടയാനുള്ള സംവിധാനമായ `സ്‌നേഹ' സെന്ററുകള്‍ നിലവിലുണ്ട്‌.

എയ്‌ഡ്‌സിനു കാരണമാകുന്ന എച്ച്‌.ഐ.വി. വൈറസുകള്‍ അമ്മയില്‍നിന്നും കുഞ്ഞിലേക്ക്‌ പകരാനുള്ള സാദ്ധ്യത ഏകദേശം 30% വരെയാണ്‌. ഇങ്ങനെയുള്ള സംക്രമണം പ്രത്യേക മരുന്നുകളിലൂടെയും സുരക്ഷിതമായ പ്രസവരീതികള്‍ സ്വീകരിച്ചും മുലയൂട്ടല്‍ ഒഴിവാക്കുന്നത്‌ വഴിയും വളരെയേറെ കുറയ്‌ക്കുവാന്‍ കഴിയുന്നു.

സ്‌നേഹ സെന്ററുകളില്‍ക്കൂടി ഗര്‍ഭിണികള്‍ക്ക്‌ ആവശ്യമായ കൗണ്‍സലിംഗ്‌ നല്‍കുന്നു. അതിനോടൊപ്പം മുന്‍കരുതലിന്റെ ഭാഗമായി എച്ച്‌.ഐ.വി. അണുബാധ കണ്ടുപിടിക്കാനുള്ള രക്തപരിശോധന നടത്തുകയും അഥവാ അണുബാധയുണ്ടെങ്കില്‍ അത്‌ അമ്മയില്‍നിന്നും കുഞ്ഞിലേക്ക്‌ പകരാതിരിക്കാനുള്ള ചികിത്സ നല്‍കുകയും ചെയ്യുന്നു. അമ്മയ്‌ക്ക്‌ രോഗാണുബാധ കെണ്ടത്തുകയാണെങ്കില്‍ ദമ്പതികള്‍ക്ക്‌ തുടര്‍ന്ന്‌ കൗണ്‍സലിംഗ്‌ നല്‍കുന്നു. ഫലപ്രദമായ മരുന്നുകള്‍ വഴിയും സുരക്ഷിതമായ പ്രസവ രീതികളില്‍ക്കൂടിയും മുലയൂട്ടല്‍ ഒഴിവാക്കിയും അമ്മയില്‍നിന്ന്‌ കുഞ്ഞിലേക്കുള്ള അണുബാധ തടയാന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ട്‌. രോഗാണുബാധയുള്ള അമ്മയ്‌ക്ക്‌ പ്രസവവേദന തുടങ്ങിക്കഴിയുമ്പോഴും കുഞ്ഞിന്‌ ജനിച്ച ശേഷവും മരുന്നു നല്‍കുന്നു. 16 സ്‌നേഹ കേന്ദ്രങ്ങളാണ്‌ കേരളത്തിലുള്ളത്‌.

 
     
download font
കേരളാ സ്‌റ്റേറ്റ്‌ എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ സൊസൈറ്റി
റെഡ്‌ ക്രോസ്‌ റോഡ്‌, തിരുവനന്തപുരം, കേരള, ഇന്‍ഡ്യ - 695 035
ഫോണ്‍ : +91-471-2304882 / 2304704 / 2303763 ഫാക്‌സ്‌ : +91-471-2305183
ഇ-മെയില്‍ : keralasacs@gmail.com
@ KSACS
ആശയവും ആവിഷ്‌കാരവും ഇന്‍വിസ്‌ മള്‍ട്ടിമീഡിയ