home  

New users are required to check instructions for proper viewing of the website.

  അണുബാധാസാന്ദ്രത (HIV Prevalence)

ഭാരതത്തില്‍ എച്ച്‌.ഐ.വി. അണുബാധാസാന്ദ്രത 0.34% ആണ്‌. കേരളത്തില്‍ ഇത്‌ സാധാരണക്കാരില്‍ 0.26 ശതമാനമാണ്‌. ഭാരതത്തെപ്പോലെ ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളില്‍ സാന്ദ്രതാനിരക്കിലുള്ള ചെറിയ വ്യതിയാനം പോലും ആയിരങ്ങളെയോ പതിനായിരങ്ങളെയോ ആണ്‌ പ്രതിനിധീകരിക്കുന്നത്‌.

എച്ച്‌.ഐ.വി. നിയന്ത്രണം പ്രധാനമായും ഊന്നല്‍ കൊടുക്കുന്നത്‌ ബോധവത്‌കരണത്തിനാണ്‌. ബോധവത്‌കരണത്തില്‍ക്കൂടി മനുഷ്യന്റെ അടിസ്ഥാനസ്വഭാവത്തിലുള്ള മാറ്റമാണ്‌ എച്ച്‌.ഐ.വി.യുടെ നിയന്ത്രണത്തിന്‌ ഏറ്റവുമധികം ആവശ്യം. എച്ച്‌.ഐ.വി. മനുഷ്യരിലേക്ക്‌ വരികയല്ല, മനുഷ്യരാണ്‌ എച്ച്‌.ഐ.വി.യെ തേടിപ്പോകുന്നത്‌ എന്ന വസ്‌തുത ലോകം മനസ്സിലാക്കുകയും അതിനനുസരിച്ച്‌ വ്യക്തിജീവിതത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്‌താല്‍ എച്ച്‌.ഐ.വി.
നിയന്ത്രണവിധേയമാകും.

 
     
download font
കേരളാ സ്‌റ്റേറ്റ്‌ എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ സൊസൈറ്റി
റെഡ്‌ ക്രോസ്‌ റോഡ്‌, തിരുവനന്തപുരം, കേരള, ഇന്‍ഡ്യ - 695 035
ഫോണ്‍ : +91-471-2304882 / 2304704 / 2303763 ഫാക്‌സ്‌ : +91-471-2305183
ഇ-മെയില്‍ : keralasacs@gmail.com
@ KSACS
ആശയവും ആവിഷ്‌കാരവും ഇന്‍വിസ്‌ മള്‍ട്ടിമീഡിയ