home  

New users are required to check instructions for proper viewing of the website.

  സുരക്ഷ

എച്ച്‌.ഐ.വി. അണുബാധ കൂടുതലുണ്ടാകാന്‍ സാദ്ധ്യതയുള്ള ആളുകളാണ്‌ ലൈംഗികത്തൊഴിലാളികള്‍, സ്വവര്‍ഗരതിക്കാര്‍, തെരുവുകുട്ടികള്‍, തടവുകാര്‍, മയക്കുമരുന്നിനടിമപ്പെട്ടവര്‍ തുടങ്ങിയവര്‍. ഇവരെ ലക്ഷ്യവിഭാഗങ്ങള്‍ (stakeholders) എന്നുപറയുന്നു. ഇവരില്‍ സ്വഭാവവ്യതിയാനം വരുത്താനും അണുബാധ കുറയ്‌ക്കാനുമുള്ള വിവിധതരം പ്രവര്‍ത്തനങ്ങളാണ്‌ സുരക്ഷ പദ്ധതിയില്‍ നടക്കുന്നത്‌. ജനനേന്ദ്രിയ ലൈംഗികരോഗമുള്ളവര്‍ക്ക്‌ എച്ച്‌.ഐ.വി. അണുബാധയുണ്ടാകുവാനുള്ള സാദ്ധ്യത 10 മുതല്‍ 15 മടങ്ങാണ്‌. ലൈംഗികരോഗങ്ങളെക്കുറിച്ച്‌ ബോധവത്‌കരണം നടത്തി രോഗലക്ഷണങ്ങളുള്ളവരെ ചികിത്സയ്‌ക്കു വിധേയമാക്കുക എന്നതും ലൈംഗികാരോഗ്യപദ്ധതികളുടെ പ്രവര്‍ത്തനലക്ഷ്യങ്ങളില്‍ ഒന്നാണ്‌. പദ്ധതിയുടെ ഗുണഭോക്താക്കളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട പത്തോളം പ്രവര്‍ത്തകരാണ്‌ ലക്ഷ്യവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നത്‌. ഓരോ ജില്ലയിലും 4 മുതല്‍ 6 വരെ പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇത്തരം 36 പ്രോജക്‌ടുകളാണ്‌ ഇന്ന്‌ കേരളത്തിലുള്ളത്‌. ലക്ഷ്യാധിഷ്‌ഠിത ഇടപെടല്‍ (Targeted Intervention) എന്നാണ്‌ ഈ പരിപാടി സാങ്കേതികമായി അറിയപ്പെടുന്നത്‌.

 
     
download font
കേരളാ സ്‌റ്റേറ്റ്‌ എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ സൊസൈറ്റി
റെഡ്‌ ക്രോസ്‌ റോഡ്‌, തിരുവനന്തപുരം, കേരള, ഇന്‍ഡ്യ - 695 035
ഫോണ്‍ : +91-471-2304882 / 2304704 / 2303763 ഫാക്‌സ്‌ : +91-471-2305183
ഇ-മെയില്‍ : keralasacs@gmail.com
@ KSACS
ആശയവും ആവിഷ്‌കാരവും ഇന്‍വിസ്‌ മള്‍ട്ടിമീഡിയ