home  

New users are required to check instructions for proper viewing of the website.

  എച്ച്‌.ഐ.വി. പകരുന്ന മാര്‍ഗങ്ങള്‍

എച്ച്‌.ഐ.വി. അണുബാധ നാലു രീതിയിലൂടെയാണ്‌ പകരുക.

1. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം
(വിവാഹേതര ലൈംഗികബന്ധങ്ങള്‍) വഴി
2. എച്ച്‌.ഐ.വി. അണുബാധയുള്ള രക്തം സ്വീകരിക്കുക വഴി
3. അണുവിമുക്തമല്ലാത്ത സൂചി ഉപയോഗിച്ചുള്ള കുത്തിവ യ്‌പില്‍ക്കൂടി (പ്രധാനമായും മയക്കുമരുന്നിന്‌ അടിമയായവര്‍ ഒരു സൂചി ഉപയോഗിച്ച്‌ ഒന്നിലധികം പേരെ കുത്തിവയ്‌ക്കുന്നതു മൂലം).
4. എച്ച്‌.ഐ.വി. അണുബാധിതയായ ഗര്‍ഭിണിയില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിലേക്ക്‌

എച്ച്‌.ഐ.വി. അണുബാധയുള്ള വ്യക്തിയുടെ ശരീരത്തില്‍ മാത്രമാണ്‌ ഈ അണു ഉള്ളത്‌. ശരീരത്തിലുണ്ടാകുന്ന ചെറിയ മുറിവുകളില്‍ക്കൂടി (യോനി, ലിംഗം, വായ, മലദ്വാരം) രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്നു. രോഗബാധിതരുടെ രക്തം, ശുക്ലം, യോനീസ്രവം ഇവയില്‍ വൈറസിന്റെ അളവ്‌ വളരെ കൂടുതലാണ്‌. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോഴുണ്ടാകുന്ന അതിസൂക്ഷ്‌മമായ മുറിവുകളില്‍ക്കൂടി രോഗാണു പകരുന്നു. 90% എച്ച്‌.ഐ.വി. അണുബാധയും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തില്‍ക്കൂടിയാണ്‌ ഉണ്ടാകുന്നത്‌. എച്ച്‌.ഐ.വി. അണുബാധിതയായ അമ്മയില്‍നിന്ന്‌ കുഞ്ഞിലേക്ക്‌ പ്രസവം വഴിയും മുലയൂട്ടലില്‍ക്കൂടിയും എച്ച്‌.ഐ.വി. പകരുന്നു. ഇന്ന്‌ ഇതു തടയാനുള്ള ഫലപ്രദമായ മരുന്നുകള്‍ `സ്‌നേഹ' കേന്ദ്രങ്ങളില്‍ ലഭ്യമാണ്‌.

രക്തസുരക്ഷിതത്വം ഇന്ന്‌ വളരെ നിര്‍ബന്ധമായി പാലിക്കപ്പെടുന്നു. അണുവിമുക്തമാണെന്ന്‌ ഉറപ്പുവരുത്തിയശേഷം മാത്രമേ രക്തം ആവശ്യക്കാര്‍ക്കു നല്‍കുകയുള്ളൂ. രക്തം സ്വീകരിക്കുന്നതിലൂടെ എച്ച്‌.ഐ.വി. അണുബാധയുണ്ടാകുവാനുള്ള സാദ്ധ്യത ഇന്ന്‌ വളരെ വിരളമാണ്‌.

എച്ച്‌.ഐ.വി. താഴെപ്പറയുന്ന മാര്‍ഗങ്ങളിലൂടെ പകരുന്നില്ല

* മറ്റു പകര്‍ച്ചവ്യാധികള്‍പോലെ വായുവില്‍ക്കൂടിയോ, ജല ത്തില്‍ക്കൂടിയോ, കൊതുകു മുഖേനയോ, പ്രാണികള്‍ വഴിയോ ഈ രോഗാണു പകരുന്നില്ല.
* എച്ച്‌.ഐ.വി. അണുബാധിതന്റെ അടുത്തിരുന്നതുകൊാേ, ഒന്നിച്ചു ഭക്ഷണം കഴിക്കുന്നതുകൊാേ, ജോലി ചെയ്യുന്നതു കൊാേ, സ്‌പര്‍ശനം കൊാേ, മൃദുചുംബനം കൊാേ, അടുത്തുകിടക്കുന്നതുകൊാേ എച്ച്‌.ഐ.വി. പകരുന്നില്ല.
* വസ്‌ത്രത്തില്‍ക്കൂടിയോ, കപ്പുകളില്‍ക്കൂടിയോ, പാത്രങ്ങള്‍ വഴിയോ, ടോയ്‌ലെറ്റ്‌ വഴിയോ പകരുന്നില്ല.
* അണുബാധയുള്ളയാള്‍ പാകംചെയ്യുന്ന ഭക്ഷണത്തില്‍ക്കൂടിയും
പകരുന്നില്ല.
* കണ്ണുനീരില്‍ക്കൂടിയോ വിയര്‍പ്പില്‍ക്കൂടിയോ പകരുന്നില്ല.
* ദൈനംദിനജീവിതത്തിലെ സാധാരണ ചുറ്റുപാടുകളില്‍നിന്നും അയല്‍ക്കാരില്‍നിന്നും രോഗം പകരുന്നില്ല.
* മുമ്പു പ്രതിപാദിച്ച നാലുരീതിയിലല്ലാതെ മറ്റൊരു രീതിയിലും
പകരില്ല.




 
     
download font
കേരളാ സ്‌റ്റേറ്റ്‌ എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ സൊസൈറ്റി
റെഡ്‌ ക്രോസ്‌ റോഡ്‌, തിരുവനന്തപുരം, കേരള, ഇന്‍ഡ്യ - 695 035
ഫോണ്‍ : +91-471-2304882 / 2304704 / 2303763 ഫാക്‌സ്‌ : +91-471-2305183
ഇ-മെയില്‍ : keralasacs@gmail.com
@ KSACS
ആശയവും ആവിഷ്‌കാരവും ഇന്‍വിസ്‌ മള്‍ട്ടിമീഡിയ